സെൻസെക്സ് 1,170 പോയിന്റും നിഫ്റ്റി 348 പോയിന്റും ഇടിഞ്ഞു ; ഇന്ന് നേടിയവരും നഷ്ടപ്പെടുത്തിയവരും

Sensex  and NIfty down 1,170 points and 348 points respectively; Know today's gainers and losers ഇമേജ് സോഴ്സ് - ഡെക്കാൻ ഹെറാൾഡ്

ഐപിഒ മൂല്യനിർണ്ണയം, റിലയൻസ്-സൗദി അരാംകോ കരാർ റദ്ദാക്കൽ, വിദേശ നിക്ഷേപകരുടെ നിരന്തരമായ വിൽപ്പന എന്നിവ കാരണം നിക്ഷേപകർ കനത്ത വിൽപ്പനയിലേക്ക് നീങ്ങിയതിനാൽ പ്രധാന ബെഞ്ച്മാർക്ക് സൂചികകൾ ഫ്രീ ഫാൾ മോഡിലേക്ക് പോയി.

ബിഎസ്ഇ ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്‌സ് ഇന്ന് രാവിലെ പോസിറ്റീവ് സോണിൽ 59,778 എന്ന ഉയർന്ന നിലയിലെത്തിയതിനുശേഷം ദിവസം പുരോഗമിക്കുമ്പോൾ, വിൽപന സമ്മർദ്ദം വളരെ ശക്തമായിരുന്നതിനാൽ ബിഎസ്ഇ ബെഞ്ച്മാർക്ക് ഇൻട്രാ-ഡേ ട്രേഡുകളിൽ 1,766 പോയിന്റ് താഴ്ന്ന് 58,012-ലേക്ക് വരുകയും പിന്നീട് അൽപം വീണ്ടെടുത്ത്1,170 പോയിന്റ് നഷ്ടത്തിൽ 58,466 ൽ തിങ്കളാഴ്ചത്തെ വ്യാപാര സെഷൻ അവസാനിക്കുകയും ചെയ്തു. എൻഎസ്ഇ നിഫ്റ്റി 348 പോയിന്റ് നഷ്ടത്തിൽ 17,417 ൽ അവസാനിച്ചു.

കഴിഞ്ഞ നാല് തുടർച്ചയായ ട്രേഡിംഗ് സെഷനുകളിൽ ബിഎസ്ഇ സൂചിക 2,253 പോയിന്റ് (3.7 ശതമാനം) കുറഞ്ഞു. ഹ്രസ്വകാലത്തേക്ക് പോസിറ്റീവായി തുടരാൻ നിഫ്റ്റിക്ക് ഇപ്പോൾ 17,450-ന് മുകളിൽ നിലനിൽക്കേണ്ടതുണ്ട്. 

സാങ്കേതിക സൂചകങ്ങൾ വിപണിയിൽ അടുത്ത കുറച്ച് സെഷനുകൾ അസ്ഥിരമായ ചലനം സൂചിപ്പിക്കുന്നുവെന്ന് ക്യാപിറ്റൽവിയ ഗ്ലോബൽ റിസർച്ചിലെ സാങ്കേതിക ഗവേഷണ വിഭാഗം മേധാവി വിജയ് ധനോട്ടിയ പറഞ്ഞു.

ഇന്ന് നേടിയവർ 

വൊഡാഫോൺ - ഐഡിയ  :- 10.39 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 10.88 രൂപയും താഴ്ന്ന വിലയായി 10.23  രൂപയും രേഖപ്പെടുത്തിയതിന് ശേഷം  0.62 രൂപ (6.21%) വളർച്ച രേഖപ്പെടുത്തി 10.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

വേദാന്ത ലിമിറ്റഡ് :- 309.60 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 332.25 രൂപയും താഴ്ന്ന വിലയായി 309.60  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 18.95 രൂപ (6.12%) വളർച്ച രേഖപ്പെടുത്തി 328.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ട്രിഡന്റ് ലിമിറ്റഡ് :- 45.00 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 47.45 രൂപയും താഴ്ന്ന വിലയായി 43.00  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 2.25 രൂപ (4.98%) വളർച്ച രേഖപ്പെടുത്തി 47.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ഇസാബ് ഇന്ത്യ ലിമിറ്റഡ് :- 2588.65 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 2781.25 രൂപയും താഴ്ന്ന വിലയായി 2527.80  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 127.55 രൂപ (4.95%) വളർച്ച രേഖപ്പെടുത്തി 2705.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ഭാരതി എയർടെൽ :- 743.00 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 756.00 രൂപയും താഴ്ന്ന വിലയായി 733.25  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 27.85 രൂപ (3.90%) വളർച്ച രേഖപ്പെടുത്തി 742.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ന് നഷ്ടപ്പെടുത്തിയവർ 

ഇന്ത്യൻ ബാങ്ക് :- 158.30 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 162.30 രൂപയും താഴ്ന്ന വിലയായി 142.40  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 16.35 രൂപ (10.20%) നഷ്ടം രേഖപ്പെടുത്തി 143.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ഓയിൽ ഇന്ത്യ ലിമിറ്റഡ് :- 214.00 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 214.60 രൂപയും താഴ്ന്ന വിലയായി 194.05  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 17.50 രൂപ (8.22%) നഷ്ടം രേഖപ്പെടുത്തി 195.45 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ജയ്  കോർപറേഷൻ ലിമിറ്റഡ് :- 120.45 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 120.45 രൂപയും താഴ്ന്ന വിലയായി 109.50  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 9.60 രൂപ (8.01%) നഷ്ടം രേഖപ്പെടുത്തി 110.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ജംനാ ഓട്ടോ ഇൻഡസ്ട്രീസ് ലിമിറ്റഡ് :- 113.10 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 113.10 രൂപയും താഴ്ന്ന വിലയായി 100.40  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 8.85 രൂപ (8.00%) നഷ്ടം രേഖപ്പെടുത്തി 101.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ശോഭ ലിമിറ്റഡ് :- 861.00 രൂപയിൽ വ്യാപാരം ആരംഭിച്ച് ഏറ്റവും ഉയർന്ന വിലയായി 882.75 രൂപയും താഴ്ന്ന വിലയായി 797.20  രൂപയും രേഖപ്പെടുത്തിയതിന് ശേഷം 68.75 രൂപ (7.86%) നഷ്ടം രേഖപ്പെടുത്തി 805.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Comments

    Leave a Comment